പാലാ രൂപത കെ. സി. ബി. സി. മദ്യവിരുദ്ധ സമിതിയുടെ ലഹരി വിരുദ്ധ മാസാചരണ സാമാപനം രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളി പാരിഷ്ഹാളിൽ 2025 ജൂലൈ 29 ന് ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് നടന്നു. കെ. സി. ബി. സി. മദ്യവിരുദ്ധ സമിതിയുടെ ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ മുഖ്യ പ്രഭാഷണം നടത്തി. പാലാ രൂപത മെത്രാൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ ഡയറക്‌ടർ, കെ. സി. ബി. സി. മദ്യവിരുദ്ധ സമിതി സ്വാഗതവും പ്രസാദ് കുരുവിള രൂപതാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, കെ.സി.ബി.സി മദ്യവിരുദ്ധ സമിതി അദ്ധ്യക്ഷപ്രസംഗവും
കെ. സദൻ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, പാലാ, അജയ് കെ. ആർ ഡപ്യൂട്ടി കമ്മീഷണർ, എക്സൈസ്, കോട്ടയം റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം വികാർ & മാനേജർ മാർ അഗസ്തിനോസ് കോളേജ്, സെൻ്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്.
ഡോ. റെജി വർഗീസ് മേക്കാടൻ പ്രിൻസിപ്പൽ, മാർ അഗസ്തിനോസ് കോളേജ് ഡിറ്റോ സെബാസ്റ്റ്യൻ പ്രിൻസിപ്പൽ, സെൻ്റ് അഗസ്റ്റിൻസ് എച്ച്. എസ്. എസ്. റവ. ഫാ. ജോസഫ് ആലഞ്ചേരി വൈസ് പ്രിൻസിപ്പൽ, മാർ അഗസ്തിനോസ് കോളേജ് രാജീവ് കൊച്ചുപറമ്പിൽ ഗ്ലോബൽ പ്രസിഡന്റ് എ. കെ. സി.സി., സാബു തോമസ് ഹെഡ്‌മാസ്റ്റർ, സെൻ്റ് അഗസ്റ്റിൻസ് എച്ച്. എസ്.എസ്. ജാനറ്റ് കുര്യൻ
ഹെഡ്‌മിസ്ട്രസ് എസ്.എച്ച്. ജി.എച്ച്.എസ്. സിസ്റ്റർ ഡോണ എസ്. എച്ച്. ഹെഡ്‌മിസ്ട്രസ്, സെൻ്റ് ജോസഫ്‌സ് യു.പി.എസ്., വെള്ളിലാപ്പിള്ളി സാബു എബ്രഹാം വൈസ് പ്രസിഡൻ്റ് കെസിബിസി മദ്യവിരുദ്ധ സമിതി തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.
മാർ അഗസ്തിനോസ് കോളേജ് ടീമിന്റെ
ലഹരിവിരുദ്ധ ഫ്ളാഷ് മോബ് അവതരണവും സെൻ്റ് അഗസ്റ്റിൻസ് എച്ച്. എസ്. എസ്. ടീമിന്റെ ലഹരിവിരുദ്ധ നൃത്തശില്‌പവും അവതരിപ്പിച്ചു.