പാലാ രൂപതയിലെ എല്ലാ ഇടവകകളിലും ഹോം മിഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കുടുംബങ്ങളുടെ നവികരണം സാധ്യമാക്കാനാണ് ഇങ്ങനെ ഒരു പ്രോഗ്രാം. രൂപതയിലെ വിവിധ സന്ന്യാസിനീസമൂഹങ്ങളിലെ 200ലധികം സിസ്റ്റേഴ്‌സ് ഇതിനായി തയാറാവുകയാണ്. ഇവർക്ക് ഇന്നു മുതൽ മൂന്നു വരെയും 12 മുതൽ 14 വരെയുമുള്ള തീയതികളിൽ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലന പദ്ധതികൾ നടത്തും. ഇന്നു രാവിലെ ഒൻപതിന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം അൽഫോൻസിയൻ പാസ്റ്റ റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താമസിച്ചുള്ള പരിശീലനമാണ് വിഭാവനം ചെയ്‌തിട്ടുള്ളത്. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്കു മുന്നോടിയായാണ് പദ്ധതി നടപ്പിലാക്കുന്നത്. പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ ജോസഫ് തടത്തിൽ, പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ ഹോളി ഫാമിലി സന്ന്യാസിനീ സമൂഹത്തിൻ്റെ ഇരിങ്ങാലക്കുട പ്രൊവിൻസ്, പാലാ രൂപതയിലെ ഹോളി ഫാമിലി സിസ്റ്റേഴ്‌സ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.
പാലാ രൂപതയിൽ കുടുംബങ്ങളുടെ നവീകരണത്തിന് ഇന്റൻസീവ് ഹോം മിഷൻ പദ്ധതിക്ക് ഇന്നു തുടക്കം
Date: