പാലാ: നവംബർ 21 മുതൽ 23 വരെ അരുണാപുരം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി ഇന്ന് സമാപിക്കും. ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ വേർപാടിൻ്റെ 37-ാം വാർഷികദിനമായ നവംബർ 21 ന്, രാവിലെ 10 മണിക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി സെയ്‌ൻ്റ് തോമസ് കോളേജിൻ്റെ ബിഷപ് വയലിൽ ഹാളിൽ അസംബ്ലി ഉദ്ഘാടനം ചെയ്തു.
മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന അസംബ്ലിയുടെ വിഷയം ‘ക്രിസ്തീയ ദൗത്യവും ജീവിതവും – പ്രാദേശിക സഭയിലും സമൂഹത്തിലും’ എന്നതാണ്. മൂന്നാം ദിനമായ ഇന്ന് സാമൂഹികസാമ്പത്തിക പ്രതിസന്ധികൾ, യുവജനശക്തീകരണം, സമർപ്പിത ജീവിതത്തിന്റെ ദൗത്യവും വെല്ലുവിളികളും, ഷംഷബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, റവ.സി. മേരി ആൻ സി. എം. സി., അഡ്വ. സാം സണ്ണി, ശ്രീ. സിജു കൈമാനാൽ എന്നിവർ ക്ലാസുകൾ നയിക്കും. ഇന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ വിഷയങ്ങൾ വിശകലനം ചെയ്യും. സമാപന ദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന സമാപന സമ്മേളനത്തിൽ ബിഷപ് കല്ലറങ്ങാട്ട് സമാപന സന്ദേശം നല്കുന്നതോടെ സമ്മേളനം സമാപിക്കും. ചർച്ചകളുടെ വെളിച്ചത്തിൽ രൂപീകൃതമായ പുതിയ കർമ്മപദ്ധതി 2024 ജനുവരി 1 മുതൽ രൂപതയിൽ നടപ്പാക്കുന്നതുമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision