പാലാ രൂപത എപ്പാർക്കിയൽ അസംബ്ലിക്ക് ഇന്ന് തുടക്കം

spot_img

Date:

ഭാഗ്യസ്‌മരണാർഹനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ വേർപാടിൻ്റെ 37-ാം വാർഷികദിനമായ ഇന്ന്, രാവിലെ 10 മണിക്ക സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി സെയ്ൻ്റ് തോമസ് കോളേജിൻ്റെ ബിഷപ് വയലിൽ ഹാളിൽ അസംബ്ലി ഉദ്ഘാടനം ചെയ്തു . പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ക്നാനായ യാക്കോബായ സഭയുടെ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സെവേറിയോസ് ആശംസകൾ അറിയിച്ചു. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് തടത്തിൽ സ്വാഗതമരുളി രൂപതയുടെ ചാൻസലർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ സമ്മേളനത്തിനു കൃതജ്ഞത അർപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ മാർ ജോസഫ് സ്രാമ്പിക്കൽ, ഷംഷബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് തടത്തിൽ, സിഞ്ചെല്ലിമാരായ റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ, റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ. ഡോ. ജോസഫ് കണിയോടിക്കൽ എന്നിവരുടെ സാന്നിധ്യം ഉണ്ടായരുന്നു.

മൂന്നുദിവസങ്ങളിലായി നടത്തപ്പെടുന്ന അസംബ്ലിയുടെ വിഷയം ക്രിസ്ത‌ീയ ദൗത്യവും ജീവിതവും – പ്രാദേശിക സഭയിലും സമൂഹത്തിലും’ എന്നതാണ്. വിശ്വാസവും ദൈവാരാധനയും, നവമാധ്യമങ്ങളും വിശ്വാസകൈമാറ്റവും, ദളിത്ക്രൈസ്‌തവ ശക്തീകരണം, കുടുംബവും സ്ത്രീശക്തീകരണവും, ആനുകാലികവിശ്വാസപരിശീലനം, സാമൂഹികസാമ്പത്തിക പ്രതിസന്ധികൾ, കാർഷികമേഖലയുടെ കുതിപ്പും കിതപ്പും, യുവജനശക്തീകരണം, സമർപ്പിത ജീവിതത്തിന്റെ ദൗത്യവും വെല്ലുവിളികളും, കേരളക്രൈസ്തവരുടെ സാമ്പത്തിക പിന്നാക്കാവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംബ്ലാനി, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷംഷബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, റവ. ഡോ. പോളി മണിയാട്ട്, റവ.സി. മേരി ആൻ സി. എം. സി., ഡോ. വി.പി. ദേവസ്യ, ശ്രീ. ബിനോയി ജോൺ അമ്പലംകട്ടയിൽ, ശ്രീ. വി.സി. സെബാസ്റ്റ്യൻ, ശ്രീമതി ഷേർലി ചെറിയാൻ മഠത്തിപ്പറമ്പിൽ, ശ്രീ. അലക് കാവുകാട്ട്, അഡ്വ. സാം സണ്ണി, ശ്രീ. സിജു കൈമാനാൽ എന്നിവർ ക്ലാസുകൾ നയിക്കുകയും വിവിധ തിരിഞ്ഞ് വിശകലനം ചെയ്യുകയും ചെയ്യും. ചർച്ചകളുടെ വെളിച്ചത്തിൽ പുതിയ കർമ്മപദ്ധതി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതും 2024 ജനുവരി 1 മുതൽ പ്രസ്‌തുത കർമ്മപദ്ധതി രൂപതയിൽ നടപ്പാക്കുന്നതുമാണ്.

പൗരസ്ത്യസഭാ കാനോൻ നിയമപ്രകാരം രൂപതാധ്യക്ഷനോടൊപ്പം പ്രോട്ടോസിഞ്ചെല്ലൂസ്, സിഞ്ചെല്ലിമാർ, രൂപതാ ഫിനാൻസ് ഓഫീസർ, ജുഡീഷ്യൽ വികാർ, ആലോചനാസമിതി അംഗങ്ങൾ, സ്പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾ, ഫൊറോനാ വികാരിമാർ, ഓരോ ഫൊറോനയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട വൈദികർ. വിവിധ സന്ന്യാസസമൂഹങ്ങളിൽനിന്നുള്ളവർ, രൂപത പാസ്റ്ററൽ കൗൺസിലിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടവർ, പാസ്റ്ററൽ കൗൺസിലിൻ്റെ പുറത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടവർ, രൂപതാധ്യക്ഷനാൽ നാമനിർദ്ദേശം ചെയ്യപ്പെട്ട വൈദികർ, സന്ന്യസ്ഥർ, അല്‌മായർ അസംബ്ലിയുടെ നിരീക്ഷകരായി ക്ഷണിക്കപ്പെട്ടിട്ടുള്ള മലങ്കര കത്തോലിക്കാ സഭ, അന ചർച്ച് ഓഫ് ദി ഈസ്റ്റ്, യാക്കോബായ സഭ, ഓർത്തഡോക് സഭ പ്രതിനിധികൾ എന്നിങ്ങനെ 245 പേരാണ് എപ്പാർക്കിയൽ അസംബ്ലിയിൽ പങ്കെ നവംബർ 24-ാം തീയതി പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് സമാപനസന്ദേശം നൽകും. രൂപതാപാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. കെ. ജോസ് കൃതജ്ഞതയർപ്പിക്കും

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related