പാലാ: ഗുരുവിനെക്കാൾ വലിയ ശിഷ്യരെ സൃഷ്ടിക്കുമ്പോളാണ് ഗുരു ഉന്നതസ്ഥാനീയനായി മാറുന്നതെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ വിദ്യാലയങ്ങളിൽ
നിന്നു വിരമിക്കുന്ന അധ്യാപക അനധ്യാപകർക്ക് അക്കാദമിക് കൗൺസിലിൻ്റെയും ടീച്ചേഴ്സ് ഗിൽഡിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടിരുന്നാൽ ഒരു കാര്യവും നേടിയെടുക്കാനാകില്ല എന്ന പാഠം അധ്യാപകർ കുട്ടികളെ പഠിപ്പിക്കണം. കുട്ടികളെ സമ്പന്നരാക്കാനുള്ള പരിശീലനമല്ല നൽകേണ്ടത്. മൂല്യബോധം വളർത്തുന്ന പരിശീലനമാണ് അധ്യാപകർ നൽകേണ്ടത്. അപ്പോൾ സമ്പത്ത് തനിയെ കൈവരുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിച്ചു. കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, അക്കാദമിക് കൗൺസിൽ സെക്രട്ടറി ഫാ.ജോർജ് പറമ്പിൽത്തടത്തിൽ, പ്രസിഡൻ്റ് ജോബി കുളത്തറ , സെക്രട്ടറി ഷിനു ആനത്താരയ്ക്കൽ, ഫാ.സോമി മാത്യു, സാബു മാത്യു, ജോജി അബ്രാഹം, ജയമോൾ മാത്യു, ഷിബു തെക്കേമറ്റം എന്നിവർ പ്രസംഗിച്ചു. റിൻ്റ അഗസ്റ്റിൻ, ഷീബ അഗസ്റ്റിൻ, സിബി തോട്ടക്കര, മാനുവൽ ജയിംസ് മാന്തറ, വിൻസെൻ്റ് അരീക്കാട്ട്, സജി തോമസ്, ജോബി ജോൺ, റോബിൻ പോൾ
തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular