ലഹരിവിരുദ്ധ സന്ദേശ മുന്നേറ്റം നടത്തി പാലാ രൂപത

Date:

സംസ്ഥാനത്തെ ഏറ്റവും മികച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ സംവിധാനമായ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ പാലാ രൂപതാ ഘടകത്തിന്റെ ലഹരിവിരുദ്ധ സന്ദേശ മുന്നേറ്റ പരിപാടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ തുടക്കം കുറിച്ചു.

‘നൂറുപേര്‍ക്ക് ഒരു മണിക്കൂര്‍’ അടിസ്ഥാനത്തില്‍ ലഹരിവിരുദ്ധ ചിന്ത മുഴുവന്‍ വിദ്യാര്‍ത്ഥികളിലേക്കും ആഴത്തില്‍ വേരുറപ്പിക്കുക എന്ന ലക്ഷ്യമാണ് രൂപതാ ഘടകം ചെയ്തുവരുന്നത്.

സെന്റ് മേരീസ് എച്ച്.എസ്.എസ്. കുറവിലങ്ങാട്, സെന്റ് എമ്മാനുവേല്‍സ് എച്ച്.എസ്.എസ്. കോതനല്ലൂര്‍, സെന്റ് ജോണ്‍ നെപുംസ്യാന്‍സ് കൊഴുവനാല്‍, സെന്റ് മേരീസ് എച്ച്.എസ്.എസ്. തീക്കോയി, സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ്. രാമപുരം, സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ, സെന്റ് തോമസ് എച്ച്.എസ്.എസ്. തുടങ്ങനാട് എന്നിവിടങ്ങളില്‍ ഡയറക്ടര്‍ ഫാ.

ജേക്കബ് വെള്ളമരുതുങ്കല്‍, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള എന്നിവര്‍ കാല്‍നൂറ്റാണ്ട് കാലത്തെ പരിചയസമ്പത്തുമായി ക്ലാസുകള്‍ നയിച്ചുവരുന്നു. റിട്ട. അസി. പോലീസ് കമ്മീഷണറും ടീമംഗവുമായ ആന്റണി മാത്യു, സെക്രട്ടറി ജോസ് കവിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.


രൂപതയിലെ പി.റ്റി.എ. പ്രസിഡന്റുമാരുടെ കൂട്ടായ്മയും അധ്യാപകരും സമ്പൂര്‍ണ്ണ പിന്തുണയും സഹകരണവുമാണ് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നല്കിവരുന്നതെന്ന് ഫാ. ജേക്കബ് വെള്ളമരുതുങ്കലും പ്രസാദ് കുരുവിളയും പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, മറ്റ് കേന്ദ്രങ്ങള്‍ക്കും റിസോഴ്‌സ് ടീമിനെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍: 9446084464, 8921095159.

പാലാ
26.11.2024 പ്രസാദ് കുരുവിള

അരുവിത്തുറ സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംസ്ഥാന സെക്രട്ടറിയും റിസോഴ്‌സ് പേഴ്‌സണുമായ പ്രസാദ് കുരുവിള ക്ലാസ് നയിക്കുന്നു. റിട്ട. അസി. പോലീസ് കമ്മീഷണര്‍ ആന്റണി മാത്യു സമീപം.


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മീനച്ചിൽ ഗ്രാമപഞ്ചായത്ത്159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും

മീനച്ചിൽ ചരിത്രമുഹൂർത്തത്തിന് ഗ്രാമപഞ്ചായത്ത് സാക്ഷ്യം വഹിക്കുകയാണ്. കേരളത്തിലെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച...

“നമ്മെ യേശുവിലേക്ക് കൊണ്ടുവരുന്നതിന് പരിശുദ്ധാത്മാവ് ഉപയോഗിക്കുന്ന ഉപാധികളിൽ ഒന്ന് മറിയമാണ്”

സഭയിൽ പരിശുദ്ധാത്മാവ് തൻ്റെ വിശുദ്ധീകരണ പ്രക്രിയ യാഥാർത്ഥ്യമാക്കുന്ന പല മാർഗങ്ങളിൽ, ദൈവവചനം,...

ഇന്ന് ഭരണഘടന ദിനം

75-ാം ഭരണഘടന ദിനത്തോട് അനുബന്ധിച്ച് വൻ ആഘോഷ പരിപാടികളാണ് ദേശീയ തലത്തിൽ...

തിരഞ്ഞെടുപ്പ് വേളയിലെ പരസ്യ പ്രതികരണങ്ങളിൽ നടപടിയിലേക്ക് BJP

തിരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളിൽ നടപടിയിലേക്ക് കടക്കാൻ ബിജെപി. എല്ലാ പ്രതികരണങ്ങളും ഇംഗ്ലീഷ്...