ദൈവവചനം കലര്‍പ്പു കൂടാതെ പ്രഘോഷിക്കുന്നിടത്ത് എതിര്‍പ്പുകളുണ്ടാകുമെന്നും എന്നാല്‍ അത്തരം തിരസ്‌ക്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ദൈവവചനം മുറുകെ പിടിച്ച് വചനം പ്രഘോഷിക്കുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: ദൈവവചനം കലര്‍പ്പു കൂടാതെ പ്രഘോഷിക്കുന്നിടത്ത് എതിര്‍പ്പുകളുണ്ടാകുമെന്നും എന്നാല്‍ അത്തരം തിരസ്‌ക്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ദൈവവചനം മുറുകെ പിടിച്ച് വചനം പ്രഘോഷിക്കുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപനദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. നമ്മുടെ ഹൃദയത്തില്‍ വചനം എഴുതപ്പെടണം. വചനമായിരിക്കണം നമ്മുടെ ഊര്‍ജവും പ്രകാശവും. ദൈവവചനം സ്വീകരിക്കുകയും അത് പ്രഘോഷിക്കപ്പെടുകയും മറ്റുളളവരെ പോഷിപ്പിക്കുകയും ചെയ്യണം. തിരുവചനത്തിന്റെ വെളിച്ചം മനസിലുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയും നമുക്ക് തരണം ചെയ്യാം. പല്ലില്ലാത്ത പശുവിനെ പുല്ലില്ലാത്ത പറമ്പില്‍ കെട്ടുന്നവരാകരുത് നാം. തമോഗുണം വര്‍ധിച്ചുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് നാം വചനത്തെ മുറുകെ പിടിച്ച് നിതാന്ത ജാഗ്രത പാലിക്കണം.
നമ്മുടെ വളര്‍ച്ച ദൈവോത്മുഖമായിരിക്കണം. സ്വത്വാവബോധത്തിലും വചനത്തിലും ദൈവാരാധനയിലും പാരമ്പര്യത്തിന്റെ നന്മയിലുമുള്ള വളര്‍ച്ചയിലുമാണ് നാം അഭിവൃത്തി പ്രാപിക്കേണ്ടത്. സഭ പഠിപ്പിക്കുന്ന ക്രൈസ്തവ ബോധ്യത്തിന് നാം ഒരിക്കലും മുറിവേല്പ്പിക്കരുതെന്നും മുറിവേല്പ്പിക്കുന്നവരോടൊപ്പം കൂട്ടുചേരരുതെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
വിശ്വാസത്തെ തകര്‍ക്കുന്ന എല്ലാറ്റിനെയും വചനമാകുന്ന വാളുകൊണ്ട് നാം നേരിടണമെന്നും ദൈവവചനം കൊണ്ട് നെയ്‌തെടുത്ത പുതപ്പുകൊണ്ട് നാം നമ്മെയും സഭയെയും സംരക്ഷിക്കണമെന്നും ബിഷപ്പ് പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision