വേദനിക്കുന്നവരിലും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരിലും ഈശോയെ കണ്ടെത്തണം-
മോണ്‍. ജോസഫ് മലേപ്പറമ്പില്‍

Date:

പാലാ: തിരുപ്പിറവിയുടെ ആഹ്ലാദവും ആഘോഷങ്ങളും ബാഹ്യപ്രകടനങ്ങളിലല്ല മറിച്ച് ഹൃദയങ്ങളിലാണ് ആരംഭിക്കേണ്ടതെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മലേപ്പറമ്പില്‍. നാല്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനത്തിൽ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഉണ്ണീശോയെ സ്വീകരിക്കാന്‍ ബെത്ലഹേമിലെ പുല്‍തൊഴുത്തുപോലെ നമ്മുടെ ഹൃദയങ്ങളെ സജ്ജമാക്കണം. ദരിദ്രര്‍ക്ക് സുവിശേഷം അറിയിക്കാന്‍ നിയോഗിക്കപ്പെട്ട നാം വേദന അനുഭവിക്കുന്നവരെ കണ്ടെത്തുകയും അവര്‍ക്ക് ഈശോയുടെ സ്‌നേഹം പകരുകയും ചെയ്യണം. പൂജ്യരാജാക്കന്മാരും ആട്ടിടയന്മാരും തിരുപ്പിറവിയുടെ സദ്വാര്‍ത്തയറിഞ്ഞ് പുല്‍ത്തൊഴുത്തില്‍ എത്തിയപ്പോള്‍ അവര്‍ക്ക് ലഭിച്ച സമാനതകളില്ലാത്ത സന്തോഷം നേടിയെടുക്കാന്‍ നമുക്കും കഴിയും. ദരിദ്രരിലും വേദനയനുഭിക്കുന്നവരിലും ഈശോയെ കണ്ടെത്തുമ്പോഴാണ് നമ്മുടെ ക്രിസ്മസ് ധന്യവും അര്‍ത്ഥപൂര്‍ണ്ണവുമായി മാറുന്നത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ഹൃദയത്തോട് ചേര്‍ക്കുമ്പോഴും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുമ്പോഴും വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുമ്പോഴും ഈശോയുടെ നിര്‍മ്മലമായ സ്‌നേഹം നമുക്കും മനുഷ്യഗണം മുഴുവനിലേക്കും സംവഹിക്കപ്പെടും. അവര്‍ക്ക് ശുശ്രൂഷ ചെയ്യുമ്പോഴാണ് നമുക്ക് അര്‍ത്ഥപൂര്‍ണ്ണമായ ക്രിസ്മസ് ലഭിക്കുന്നതും യഥാര്‍ത്ഥ ക്രൈസ്തവന്റെ വിജയം സാധ്യമാകുന്നതും. അപ്പോഴാണ് പൊന്നുണ്ണി നമ്മുടെ ഹൃദയങ്ങളില്‍ പിറക്കുന്നത്-മോണ്‍.മലേപ്പറമ്പില്‍ പറഞ്ഞു.

കണ്‍വന്‍ഷനില്‍ റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ഫാ. ബിനോയി കരിമരുതുങ്കല്‍, ഫാ. നോബിള്‍ തോട്ടത്തില്‍, ഫാ. ജോബിന്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

കണ്‍വന്‍ഷനില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മോണ്‍.ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോസ് വള്ളോംപുരയിടം, ഫാ. അഗസ്റ്റിന്‍ തെരുവത്ത്, ഫാ. ജോസഫ് തടത്തില്‍ (സീനിയര്‍), ഫാ. മാത്യു പുല്ലുകാലയില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/FKqdEHQeo9sHMZiQc6rEKq
പാലാ വിഷന്റെ വെബ്സൈറ്റ് ഇവിടെ സന്ദർശിക്കാം
pala.vision


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്...

മരിയസദനം ജനകീയ കൂട്ടായ്മ 2024 നടന്നു

പാലാ: - പാലാ മരിയസദനത്തിൽ മരിയ സദനം ജനകീയ കൂട്ടായ്മ നടന്നു....