പാലാ രൂപത 41-ാമത് ബൈബിൾ വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരണങ്ങൾ

spot_img

Date:

പാലാ: പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽവച്ച് നടക്കുന്ന 41-ാമത് ബൈബിൾ കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ വാഹന പാർക്കിംഗ് ക്രമീകരണങ്ങൾക്ക് വിപുല മായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ ഡിവൈഎസ്‌പി എ.ജെ. തോമസ്, സർക്കിൾ ഇൻസ്പെക്ടർ കെ.പി. തോംസൺ, എസ്.ഐ. ബിനു വി.എൽ, പാലാ ട്രാഫിക് പോലീസ് ഓഫീസർ എം.സി. രാജു, ഫാ. തോമസ് കിഴക്കേൽ (കോർഡിനേറ്റർ), ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. കുര്യൻ പോളക്കാട്ട്, ഫാ. മാത്യു എണ്ണയ്ക്കാപ്പള്ളിൽ, ഫാ. മാത്യു കുമ്പിളുങ്കൽ, ഫാ. ജോസഫ് വാഴയ്ക്കപ്പാറ, ഫാ. ജെയിംസ് ചൊവ്വേലിക്കുടിയിൽ, ജോർജ് പാലക്കാട്ടുകുന്നേൽ, തോമസ് പാറയിൽ, മാത്തുക്കുട്ടി താന്നിയ്ക്കൽ, സണ്ണി വാഴ യിൽ, ലാലു പാലമറ്റം എന്നിവരുടെ നേതൃത്വത്തിൽ 100 ഓളം വോളണ്ടിയേഴ്സ് ട്രാഫിക് ക്രമീകരണത്തിന നേതൃത്വം നൽകും.

പാലായിൽനിന്നും വരുന്ന വാഹനങ്ങൾ

  1. എല്ലാ വലിയ വാഹനങ്ങളും സെൻ്റ് തോമസ് കോളേജിൻ്റെ മുൻവശത്ത് ആളുകളെ ഇറക്കിയശേഷം മരിയൻ ആശുപത്രി ജംങ്ഷനിൽനിന്നു തിരിഞ്ഞ് ബൈപാസ് റോഡിൽക്കൂടി പാലാ കത്തീഡ്രൽ കുരിശുംതൊട്ടി മൈതാനിയിലും ളാലം പഴയപള്ളി മൈതാനിയിലും സെൻ്റ് തോമസ് ഹൈസ്‌കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യാവുന്നതാണ്.
  2. എല്ലാ ചെറിയ വാഹനങ്ങളും അൽഫോൻസാ കോളേജ് ഗ്രൗണ്ട്, പാസ്റ്ററൽ ഇൻസ്റ്റി റ്റ്യൂട്ട് ഗ്രൗണ്ട്, സ്പോർട്‌സ് കോംപ്ളക്‌സ്‌ ഗ്രൗണ്ട്, ക്രിസ്‌തുരാജ് ഹോസ്റ്റലിന്റെ മുൻവ ശം, പിൻവശം, സെൻ്റ് തോമസ് കോളജിൻ്റെ മുൻപിലുള്ള ഹെലിപ്പാഡിലും പാർക്ക് ചെയ്യുക.
  3. കൺവെൻഷൻ്റെ മെയിൻ ഗേറ്റ് വഴി വരുന്ന വാഹനങ്ങൾ സെൻ്റ് തോമസ് കോളേ ജിന്റെ മെയിൻ ബിൽഡിംഗിൻ്റെ മുൻവശത്തും പിൻവശത്തുമായി പാർക്കുചെയ്യണം.

ഏറ്റുമാനൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ

  1. എല്ലാ വലിയ വാഹനങ്ങളും സെൻ്റ് തോമസ് കോളജിൻ്റെ മുൻവശത്ത് ആളെ ഇറക്കി യതിനുശേഷം പാലാ കത്തീഡ്രൽ കുരിശുംതൊട്ടി മൈതാനിയിലും ളാലം പഴയപള്ളി മൈതാനിയിലും സെൻ്റ് തോമസ് ഹൈസ്‌കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യാവുന്നതാണ്.

ടുവീലർ പാർക്കിങ്ങ്

  1. എല്ലാ ടൂവീലർ വാഹനങ്ങളും സെൻ്റ് തോമസ് കോളജിൻ്റെ മെയിൻ ഗെയിറ്റിനു ള്ളിലും, ജിമ്മി ജോർജ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിന സമീപവും അൽഫോൻസാ ഹോസ്റ്റൽ, എസ്.എച്ച് ഹോസ്റ്റൽ എന്നിവടങ്ങളിലും പാർക്കുചെയ്യാവു ന്നതാണ്.

പൊതുനിർദ്ദേശങ്ങൾ

മെയിൻ റോഡ് സൈഡിൽ നിയമവിരുദ്ധമായ ഒരുതരത്തിലുള്ള വാഹന പാർക്കിംഗു കളും അനുവദനീയമല്ല.

ഡിസംബർ 19 മുതൽ 23 വരെയുള്ള കൺവെൻഷൻ ദിനങ്ങളിൽ കൺവെൻഷനു വരുന്ന വാഹനങ്ങൾ രാത്രി 8.45 മുതൽ 10 മണി വരെ കോട്ടയം ഭാഗത്തേയ്ക്കു കൊട്ടാ രമറ്റം ആർ.വി. ജംങ്ഷനിൽനിന്നു തിരിഞ്ഞ് പാലാ ബൈപാസ് വഴി പുലിയന്നൂരി ലെത്തി പോകേണ്ടതാണ്.

കൺവെൻഷൻ കഴിഞ്ഞ് തിരിച്ച് കുറവിലങ്ങാട്, ഉഴവൂർ, രാമപുരം, തൊടുപഴ, ഈരാറ്റുപേട്ട ഭാഗങ്ങിലേക്കു പോകേണ്ട എല്ലാ സ്വകാര്യവാഹനങ്ങളും വലിയ വാഹനങ്ങളും കൊട്ടാരമറ്റം ആർ.വി. ജംങ്ഷനിൽ എത്തി തിരിഞ്ഞ് പാലാ ബൈപാസ് വഴി പോകേണ്ടതാണ്.

എല്ലാ വലിയ വാഹനങ്ങളിലും അതത് ഇടവകയുടെ പേര് എല്ലാവരും കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കേണ്ടതാണ്.

രോഗികൾ, മറ്റ് എമർജൻസി വാഹനങ്ങൾ സെൻ്റ് തോമസ് കോളേജ് ഓഡിറ്റോറിയ ത്തിന്റെ മുൻവശത്ത് പാർക്കുചെയ്യുക.

ബഹു. വൈദികരുടെയും സിസ്റ്റേഴ്‌സിൻ്റെയും വോളണ്ടിയേഴ്സ്‌സിന്റെയും വാഹനങ്ങൾ

അരുണാപുരം പള്ളി ഓഡിറ്റോറിയത്തിൻ്റെ മുൻവശത്തും കുമ്പാസാരിപ്പിക്കാൻ വരുന്ന വൈദികരുടെ വാഹനങ്ങൾ സിവിൽ സർവ്വീസ് അക്കാദമിയുടെ കോമ്പൗണ്ടിലും പാർക്കു ചെയ്യാവുന്നതാണ്.

കൺവെൻഷൻ ഗ്രൗണ്ടിൻ്റെ സമീപമുള്ള ട്രാഫിക് ഓഫീസിൽനിന്നും ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നതാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related