പാലാ ബെറ്റര്‍ ഹോംസ് എക്‌സിബിഷനും അഗ്രിഫെസ്റ്റിനും വര്‍ണാഭമായ തുടക്കം

Date:

പാലാ: ജെ.സി.ഐ. പാലാ ടൗണിന്റെ നേതൃത്വത്തില്‍ 17-ാമത് ബെറ്റര്‍ ഹോംസ് എക്‌സിബിഷനും അഗ്രിഫെസ്റ്റിനും ഇന്നലെ തുടക്കമായി. ജെ.സി.ഐ. പാലാ ടൗണ്‍ പ്രസിഡന്റ് പ്രൊഫ. ടോമി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോസ് കെ. മാണി എം.പി. എക്‌സിബിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ അഗ്രിഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങളുടെ ഉദ്ഘാടനം ജെ.സി.ഐ. സോണ്‍ പ്രസിഡന്റ് അഷറഫ് ഷെരീഫ് നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് സെക്രട്ടറി വി.സി. ജോസഫ്, ജെ.സി.ഐ. സോണ്‍ വൈസ് പ്രസിഡന്റ് ശ്യാം മോഹന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സണ്ണി പുരയിടം ജേസി ക്രീഡും ജോര്‍ജ്ജ് അപ്പശ്ശേരി സ്വാഗതവും ജിമ്മി ഏറത്ത് നന്ദിയും പറഞ്ഞു.

ഇന്ന് (11.10.24) മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം നടക്കും. നൂറ് പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച വിനായക് നിര്‍മ്മലിനെ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി വൈകിട്ട് 3.30 ന് ആദരിക്കും. 4 ന് പാലാ സെന്റ് തോമസ് കോളേജും അല്‍ഫോന്‍സാ കോളേജും തമ്മിലുള്ള അന്താക്ഷരി മത്സരം ഉണ്ടായിരിക്കും.

എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 8 മണിവരെ നടക്കുന്ന എക്‌സിബിഷനില്‍ പ്രവേശനം സൗജന്യമാണ്. ഇന്ന് നടക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലും നാളെ നടക്കുന്ന മെഗാ ട്രഷര്‍ഹണ്ടിലും പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9447456780 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഇന്നത്തെ പരിപാടി

പാലാ ബെറ്റര്‍ഹോംസ് എക്‌സിബിഷന്‍: മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം, 3.30ന് നൂറ് പുസ്തകങ്ങള്‍ രചിച്ച വിനായക് നിര്‍മ്മിലിന് ആദരം – മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി, 4 ന് പാലാ സെന്റ് തോമസ് കോളേജും അല്‍ഫോന്‍സാ കോളേജും തമ്മിലുള്ള അന്താക്ഷരി മത്സരം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി

പാലാ . കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി...

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് റാഞ്ചിയിൽ എത്തും

 റാഞ്ചിയിൽ നടക്കുന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിൽ പങ്കെടുക്കും.ഇന്ത്യ മുന്നണിയുടെ സീറ്റ്‌ വിഭജന...

തൃശൂര്‍ ഇരിങ്ങാലക്കുട പൊറുത്തിശ്ശേരിയില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 പൊറുത്തിശ്ശേരി വി വണ്‍ നഗര്‍ സ്വദേശികളായ 73 വയസുള്ള മാലതി, മകന്‍...

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം

പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതിയിലുമുള്ള ഒപ്പിലും പേരിലുമുള്ള...