പാലാ : പാലാ അൽഫോൻസാ കോളേജിന് സംസ്ഥാന സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകുന്ന മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് ലഭിച്ചു. നാക് ഫിഫ്ത് സൈക്കിൾ റി അക്രെഡിറ്റേഷനിൽ എ പ്ലസ് നേടിയ കോളേജിന് അഭിമാന മുഹൂർത്തമായി മാറി, അവാർഡ്ദാന ചടങ്ങ്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് നടത്തപ്പെട്ട മീറ്റിങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ .സി . മിനിമോൾ മാത്യു, ഐ ക്യു എ സി അംഗം ഡോ. റോസ്മേരി ഫിലിപ്പ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
പാഠ്യ പാഠ്യേതര മേഖലയിലും കലാകായിക രംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന കോളേജിന് മികവിൻ്റെ പൊൻതൂവൽ ചാർത്താൻ അവാർഡിനു കഴിഞ്ഞു. കോളേജിന്റെ വളർച്ചയ്ക്കായി
കൂടുതൽ തീക്ഷ്ണമായി പ്രവർത്തിക്കാൻ അവാർഡ് ഊർജമേകുമെന്ന് പ്രിൻസിപ്പൽ ഡോ സി മിനിമോൾ മാത്യു,വൈസ് പ്രിൻസിപ്പൽമാരായ ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള,മിസ്സ് മഞ്ജു ജോസ്,ബർസാർ റവ.ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ അറിയിച്ചു. കോളേജിലെ അധ്യാപക വിദ്യാർത്ഥിനി സമൂഹത്തെ കോളേജ് മാനേജ്മെൻറ് അഭിനന്ദിച്ചു.













