പാലാ അൽഫോൻസ കോളേജ് ഡയമണ്ട് ജൂബിലി സമാപനാഘോഷങ്ങൾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

Date:

പാലാ : പരിപൂർണ്ണതയും, പര്യാപ്തയുമായ വനിതയെ രൂപപ്പെടുത്തുക എന്ന കുലീന ദൗത്യം ആറ് പതിറ്റാണ്ടുകളായി അതിൻ്റെ പൂർണ്ണതയിൽ പാലിച്ചു പോരുന്നതിൻ്റെ ചാരിതാർത്ഥ്യത്തോടെ പാലാ അൽഫോൻസ കോളേജ് ഡയമണ്ട് ജൂബിലി ആഘോഷപരിപാടികളുടെ സമാപനം ഒക്ടോബർ ഒൻപതാം തിയതി നടത്തപ്പെടുന്നു.

അറുപത് വർഷം മുൻപ് ഒരു വനിതാ കോളേജ് എന്ന ആശയം ഏറെ വെല്ലുവിളികളെ അതിജീവിച്ച് ഭാഗ്യസ്മരണാർഹനായ സെബാസ്റ്റ്യൻ വയലിൽ പിതാവ് മുന്നോട്ടു വയ്ക്കുമ്പോൾ ലോകം നേരിടാനിടയുള്ള വെല്ലുവിളികൾക്ക് ക്രിയാത്മകമായ ഉത്തരം നല്കാൻ കഴിയുന്ന അനേകായിരം വനിതകളെയും അദ്ദേഹം സ്വപനം കണ്ടിരിക്കും. ക്രാന്തദർശിയായ തങ്ങളുടെ വലിയ പിതാവിൻ്റെ സ്വപ്നങ്ങൾക്ക് മഴവിൽ വർണ്ണങ്ങൾ ചാർത്തുന്നു അൽഫോൻസയുടെ അറുപത് വർഷത്തെ ചരിത്രം .

ജീവിതത്തിനായി കൊളുത്തിവയ്ക്കപ്പെട്ട ദീപം എന്നത് അൽഫോൻസാ കോളേജിനെ സംബന്ധിച്ച് ഒരു ആപ്തവാക്യത്തേക്കാളുപരി ഒരു ജീവിത ചര്യയാണ് എന്നതിന് നാടിനും സമൂഹത്തിനും ഈ കലാലയം നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകൾ സാക്ഷ്യം നല്കുന്നു.അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ , മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ എന്നിവരുടെ പൈതൃക പരിപാലനയിൽ വളർന്ന ഈ കലാലയം അക്കാദമിക ,കലാ,കായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ മികവിൻ്റെ പകരം വയ്ക്കാനില്ലാത്ത അടയാളമായി മാറിയതിനു പിന്നിൽ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളോടുള്ള വിശ്വസ്തതയും വിദ്യാർത്ഥി സമൂഹത്തോട് പുലർത്തുന്ന ഉത്തരവദിത്വവും ആണെന്ന് നിസംശയം പറയാം.

ജപമണികളിലെ അത്ഭുതം – ഒക്ടോബർ – 7

സാമൂഹിക ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ഒരു അൽഫോൻസിയൻ സാന്നിധ്യം കണ്ടെത്താനാവും എന്നത് ഏറെ അഭിമാനാർഹമായ നേട്ടമാണ്. ഷൈനി വിത്സൺ, പ്രീജാ ശ്രീധരൻ, സിനി ജോസ് എന്നിവരിലൂടെ മൂന്ന് ഒളിമ്പ്യന്മാരെയും ഷൈനി, പ്രീജാ, പത്മിനി തോമസ് എന്നിവരിലൂടെ മൂന്ന് അർജുന അവാർഡ് ജേതാക്കളെയും രാജ്യത്തിന് സമ്മാനിക്കാൻ കഴിഞ്ഞ ഏക കലാലയമെന്ന അഭിമാനം അൽഫോൻസയ്ക്കുമാത്രം സ്വന്തമാണ്. നിസ്തുലമായ ഈ നേട്ടങ്ങൾക്ക് മികച്ച സംഭാവനകൾക്കുള്ള കേരള സർക്കാരിൻ്റെ ജി.വി.രാജ അവാർഡ് കോളേജിനെ തേടിയെത്തിയത് ജൂബിലി വർഷത്തെ കൂടുതൽ വർണ്ണാഭമാക്കുന്നു.

അക്കാദമിക് മേഖലയിലെ അൽഫോൻസ കോളേജിൻ്റെ പകരം വയ്ക്കാനില്ലാത്ത മികവിന് ഇക്കുറിയും കേരളം സാക്ഷ്യം വഹിച്ചു. ഇകഴിഞ്ഞ എം. ജി. യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയിൽ ഏറ്റവും അധികം റാങ്കുകളും A+ ഗ്രേഡുകളും നേടി യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച റിസൾട്ട് നിലനിർത്താൻ അൽഫോൻസയിലെ മിടുക്കികൾക്ക് കഴിഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

സാമൂഹിക പ്രതിബദ്ധതയുള്ള, കാലാനുസൃതമായ മാറ്റങ്ങളിലേക്ക് സമൂഹത്തെ നയിക്കാൻ പ്രാപ്തിയുള്ള ഒരു യുവ തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന ഒരു ഉന്നത വിദ്യാഭാസ സ്ഥാപനം എന്ന നിലയിൽ, സാമൂഹിക-വ്യക്തി ജീവിതത്തിൻ്റെ നാനാവിധ തലങ്ങളിലും തനതായ ഒരു മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു എന്നത് കോളേജിൻ്റെ വജ്ര ശോഭയെ കൂടുതൽ തെളിവുള്ളതാക്കുന്നു . സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങൾ നിലനിന്നിരുന്ന , പുതിയ ഭാവങ്ങളിൽ ഇന്നും നിലനിൽക്കുന്ന, ഇന്നിൻ്റെ സാമൂഹിക അന്തരീക്ഷത്തിന് ക്രൈസ്തവ മൂല്യങ്ങളിൽ അടിസ്ഥാനമുറക്കുന്ന വിശ്വമാനവികതയുടെ പുതിയ ഭാഷ പരിചയപ്പെടുത്തുന്നതിൽ ഈ കലാലയം വഹിക്കുന്ന പങ്ക് നിസ്സാരമല്ല.

ഗാന്ധിയൻ പഠന കേന്ദ്രം, എൻ.സി.സി എൻ.എസ്.എസ് ,ഉന്നത് ഭാരത് അഭിയാൻ, യൂത്ത് റെഡ് ക്രോസ് എന്നിങ്ങനെ വിവിധങ്ങളായ യുവജന സംഘടനകൾ ക്യാമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. ജൂബിലി വർഷത്തിൽ ഭവന രഹിതർക്കായ് 60 വീടുകളാണ് കോളേജ് എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിർമ്മാണത്തിലിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വീട് പുതുക്കിപ്പണിയുന്നതിനും മറ്റുമുള്ള സാമ്പത്തിക സഹായം റെഡ് ക്രോസ് വർഷം തോറും നല്കി വരുന്നു. പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളെ ദത്ത് ഗ്രാമങ്ങളായി സ്വീകരിച്ച് അവരുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുബിഎ, സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവർക്ക് വിദ്യാഭ്യാസ-ചികിത്സാ സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എൻ.സി.സി. ചാരിറ്റി സെൽ, ഗാന്ധിയൻ പഠന കേന്ദ്രത്തിൻ്റെ മേൽനോട്ടത്തിലുള്ള ജയിൽ മിനിസ്ട്രി , വർഷത്തിൽ പലപ്പോഴായി നടത്തപ്പെടുന്ന രക്തദാന ക്യാമ്പുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ദുരന്ത നിവാരണ,ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇവയെല്ലാം അൽഫോൻസയുടെ സാമൂഹിക പ്രതിബന്ധതയുടെ ഉളിമങ്ങാത്ത അടയാളങ്ങളാണ്.
ജീവിതത്തിനായ് കൊളുത്തി വയ്ക്കപ്പെട്ട ദീപം എന്ന ആപ്തവാക്യം അന്വർത്ഥമാക്കി, ലക്ഷക്കണക്കിന് ജീവിതങ്ങൾക്ക് പ്രകാശമായി നിന്നുകൊണ്ട് അൽഫോൻസ പ്രകാശിതമായ അറുപത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ കൂടുതൽ ക്രിയാത്മകമായ പുത്തൻ വഴിത്താരകളെ സ്വപനം കാണുന്നു ഓരോ അൽഫോൻസിയനും.

വജ്ര ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം ഒക്ടോബർ ഒൻപതാം തിയതി രാവിലെ 9.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ശ്രീ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. പാലാ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ജോസ് കെ മാണി എം.പി. ഫ്രാൻസിസ് ജോർജ് എം.പി. മാണി സി കാപ്പൻ എം.എൽ.എ. മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ജിമ്മി ജോസഫ് , കോളജ് പ്രിൻസിപ്പാൾ റവ.ഡോ ഷാജി ജോൺ കോളേജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ തുടങ്ങിയവർ പ്രസംഗിക്കും.

മീഡിയാ അക്കാഡമിയിൽ നടന്ന പത്ര സമ്മേളനത്തിൽ അൽഫോൻസാ കോളേജ് ബർസാർ ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ ,വൈസ് ചെയർപേഴ്സൻ എഞ്ചൽ റബേക്ക സന്തോഷ്, ആർട്സ് ക്ലബ്ബ് സെക്രട്ടറി അന്നാ ഇ.എ ,ജനറൽ സെക്രട്ടറി കൃപാ ജോൺസൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...

സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത്...

പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ 13310വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് https://www.youtube.com/watch?v=SIVPCGlkfNc https://www.youtube.com/watch?v=qc2as4SMg7U വാർത്തകൾ വാട്സ്...