ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന് ആഴ്ചകൾക്ക് ശേഷം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ചർച്ച നടത്തി.
ഇന്ത്യയ്‌ക്കെതിരായ ‘ദൃഢമായ പിന്തുണയ്ക്ക്’ ഷെഹ്ബാസ് എർദോഗന് നന്ദി പറഞ്ഞു. തുർക്കിയിലെത്തിയാണ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എർദോഗാനെ കണ്ടത്.












