പാക്ക് ക്രിസ്‌ത്യൻ പൗരന് പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം

Date:

ഗോവയിൽ താമസിക്കുന്ന പാക്കിസ്ഥാനി ക്രിസ്‌ത്യൻ പൗരന് പൗരത്വ ഭേദഗതി നിയമ (സിഎഎ) പ്രകാരം ഇന്ത്യൻ പൗരത്വം നൽകി. ജോസഫ് ഫ്രാൻസിസ് എ. പെരേര (78) എന്നയാൾക്കാണു മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്നലെ പനാജിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്. നിലവിൽ തെക്കൻ ഗോവയിലെ കാൻസുവാലിമിൽ താമസിക്കുന്ന പെരേര സി. എ. എ. പ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കുന്ന ഗോവ സംസ്ഥാനത്തെ ആദ്യ വ്യക്തിയായി.

പെരേര വിവാഹം ചെയ്‌തതു ഗോവക്കാരിയായ മരിയയെയാണെങ്കിലും പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതുവരെ ഇന്ത്യൻ പൗരത്വം നേടുന്നതിൽ വിവിധ തടസങ്ങൾ നേരിട്ടിരുന്നു. വിവാഹം കഴിഞ്ഞതുമുതൽ തങ്ങൾ പൗരത്വത്തി നായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ലഭിച്ചില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ മരിയ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് സി.എ.എ. വഴി പൗരത്വത്തിന് ഇവർ അപേക്ഷിച്ചത്.

പൗരത്വ നിയമത്തിലെ സെക്‌ഷൻ 6 ബിയിലെ വ്യവസ്ഥകൾ പ്രകാരമാണ് പെരേരയ്ക്ക് പൗരത്വം ലഭിച്ചത്. പോർച്ചുഗീസ് അധീനതയിൽനിന്ന് ഇന്ത്യൻ സൈന്യം ഗോവ മോചിപ്പിച്ചതിനു മുന്‍പ് 1960ലാണ് ജോസഫ് പെരേര ഉപരിപഠനാർഥം പാക്കിസ്ഥാനിലേക്കു കുടിയേറിയത്. പഠനശേഷം കറാച്ചിയിൽ ജോലിചെയ്‌തു. തുടർന്ന് അദ്ദേഹം 37 വർഷം ബഹറിനിൽ ജോലി ചെയ്തു. 2013ൽ വിരമിച്ചതിനെത്തുടർന്ന് ഇന്ത്യക്കാരിയായ ഭാര്യയോടൊപ്പം ഗോവയിൽ താമസിക്കുകയാണ്. 1979 ലാണ് അദ്ദേഹം പാക്കിസ്ഥാൻ അവസാനമായി സന്ദർശിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായികെ.എസ്.എസ്.എസ്

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ...

മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ്: പാപ്പാ

സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ...

അനുദിന വിശുദ്ധർ – വില്ലനോവയിലെ  വി.തോമസ്

1488-ൽ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന...

സിന്ധു ജോസഫ് (48)

ഏറ്റുമാനൂർ.കുരിശുമല മൂശാരിയേട്ട് എളൂ ക്കാലായിൽ ജോസഫ് തോമസ് ( കറുത്ത പാറയിൽ...