പാകിസ്താൻ സൂപ്പർ ലീഗ് യുഎഇയിലും നടക്കില്ല. അനുമതി നിഷേധിച്ച് യുഎഇ. ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായി പിസിബി അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള
വർദ്ധിച്ചുവരുന്ന സംഘർഷത്തിൽ നിന്ന് ഉയർന്നുവരുന്ന സുരക്ഷാ ആശങ്കകൾ കാരണം, പിഎസ്‌എൽ നടത്താനുള്ള പിസിബിയുടെ അഭ്യർത്ഥന എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് തള്ളുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.