ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. നിയന്ത്രണ രേഖയിൽ വെടിയുതിർത്ത പാക്ക് സൈന്യത്തിന് ശക്തമായ മറുപടി ഇന്ത്യൻ സൈന്യം നൽകി. വെടിവയ്പ്പിൽ
ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ഇതിനുശക്തമായ മറുപടി നൽകിയെന്ന് ഇന്ത്യൻ സൈനീക വൃത്തങ്ങൾ അറിയിച്ചു.