പാകിസ്താൻ സൈന്യം ഭീകരർക്ക് വേണ്ടി ഇടപ്പെട്ടു ഈ സാഹചര്യത്തിൽ മറുപടി നൽകേണ്ടത് ആവശ്യം ആയിരുന്നുവെന്ന് എയർ മാർഷൽ എ കെ ഭാരതി. ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കര-വ്യോമ-നാവിക സേനാ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത
വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം പറഞ്ഞത്. ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് (ഡയറക്ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ്), വൈസ് അഡ്മിറൽ എ എൻ പ്രമോദ് (ഡയറക്ടർ ജനറൽ
നേവൽ ഓപ്പറേഷൻസ്), എയർ മാർഷൽ എ കെ ഭാരതി (ഡയറക്ടർ ജനറൽ എയർ ഓപ്പറേഷൻസ്), രാജീവ് ഘായ് എന്നിവരാണ് സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.