പാകിസ്താനിലെ കൂടുതൽ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് പാക് സൈന്യം. ‘ബുന്യാൻ ഉൻ മർസൂസ് ‘ സൈനിക നീക്കത്തെ സംബന്ധിച്ച് പാകിസ്താൻ സൈന്യം പുറത്ത് ഇറക്കിയ
രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ വ്യോമസേനയും കരസേനയും നേരത്തെ ആക്രമണം നടത്തിയതായി രേഖയിൽ ഏഴ് സ്ഥലങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നു. പെഷവാർ,
ജങ്, സിന്ധിലെ ഹൈദ്രബാദ്, പഞ്ചാബിലെ ഗുജറാത്ത്, ബവൽനഗർ, അറ്റോക്, ചോർ എന്നിവിടങ്ങളിലും ആക്രമണം നടത്തിയെന്ന് പാക് സൈന്യം.













