പാക്കിസ്ഥാനില്‍ അടിച്ചമര്‍ത്തലിന് ഇരയായ ക്രൈസ്തവര്‍ക്ക് അടിയന്തര സഹായവുമായി എ‌സി‌എന്‍

Date:

പാക്കിസ്ഥാനില്‍ മതപീഡനത്തിന് ഇരയായ ക്രിസ്ത്യൻ സമൂഹത്തിന് അടിയന്തര മാനുഷിക സഹായം വാഗ്ദാനം ചെയ്ത് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ്

(എസിഎൻ). ആഗസ്റ്റ് 16 ന്, രണ്ട് ക്രൈസ്തവര്‍ ഖുറാനെ നിന്ദിച്ചുവെന്നാരോപിച്ച് ജരൻവാല നഗരത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം അരങ്ങേറിയിരിന്നു. നൂറുകണക്കിന് വീടുകളും നിരവധി ക്രൈസ്തവ ദേവാലയങ്ങളുമാണ് അക്രമികള്‍ അന്നു അഗ്നിയ്ക്കിരയാക്കിയത്. 464 ക്രൈസ്തവ കുടുംബങ്ങൾക്കു തകർന്ന വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായിരിന്നു. ഈ കുടുംബങ്ങൾക്ക് ഉള്‍പ്പെടെയാണ് എ‌സി‌എന്‍ അടിയന്തര സഹായം ലഭ്യമാക്കിയിരിക്കുന്നത്.

വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, കട്ടിലുകള്‍, മെത്തകൾ, സ്‌കൂൾ കുട്ടികൾക്കു പഠനാനാവശ്യത്തിനുള്ള സ്റ്റേഷനറികൾ, കൂടാതെ ആക്രമണത്തിൽ വാഹനങ്ങൾ നശിച്ച ടാക്സി ഡ്രൈവര്‍മാര്‍ക്ക് മുചക്ര വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ എന്നിവയും എയിഡ് ടു ചർച്ച് ഇൻ നീഡ് ലഭ്യമാക്കും. ജരൻവാല പ്രദേശം ഉൾപ്പെടുന്ന ഫൈസലാബാദ് രൂപത വഴിയാണ് സഹായം ലഭ്യമാക്കുക. അതീവ ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഉടൻ സഹായം നൽകാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വിവിധ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനധികൃത നഴ്‌സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത നിർദേശം

കേരളത്തിൽ നിന്നുള്ള നഴ്‌സിങ് പ്രൊഫഷണലുകൾ വ്യാജ നഴ്‌ിങ് റിക്രൂട്ട്മെന്റിൽ വഞ്ചിതരായി ന്യൂസിലാന്റിലെത്തുന്നുണ്ടെന്ന്...

ഇന്നും ലൂണയില്ല; ബ്ലാസ്റ്റേഴ്സ് ഇലവനിതാ

കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമായി. തുടർച്ചയായ രണ്ടാം...

പുതിയ ചീഫ് ജസ്റ്റിസിന്റെ വ്യാഴാഴ്ച അധികാരമേൽക്കും

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ...

യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായി ഉദയ ഭാനു ചിബിനെ നിയമിച്ച് AICC....