നോർത്ത് കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ വരുന്ന ഹർബന്‍സ്പുരയില്‍ നിന്നാണ് ക്രൈസ്തവ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഡോകേ സ്വദേശി ഷൗക്കത്ത് മസിഹും ഭാര്യ കിരണുമാണ് അറസ്റ്റിലായിരിക്കുന്നത്. വീടിന്റെ മേൽക്കൂരയിൽ നിന്നും ലാഹോറിലെ തെരുവുകളിൽ നിന്നും ഖുറാന്റെ കീറിയ പേജുകൾ കണ്ടെത്തിയെന്ന് സമീപവാസിയായ മുഹമ്മദ് തൈമൂർ ആരോപിച്ചതിന്റെ പേരിലാണ് കേസെന്നു പാക്കിസ്ഥാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാൻ പീനൽ കോഡിലെ 295-ബി വകുപ്പ് പ്രകാരമാണ് കന്റോൺമെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിയമ നടപടികൾക്കായി കാത്തിരിക്കുകയാണെന്നും എസ്പി അവായിസ് ഷഫീഖ് പറഞ്ഞു. ആഗസ്റ്റ് 16ന് ജരൻവാലയിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ കൊള്ളയടിക്കുകയും തീയിട്ടു നശിപ്പിക്കുകയും ക്രിസ്ത്യൻ സമൂഹത്തിന്റെ വീടുകൾ ആക്രമിക്കുകയും ചെയ്തിരിന്നു. ക്രൈസ്തവര്‍ താമസിക്കുന്ന ഒരു വീടിന് സമീപം ഖുറാനിനെ അപകീർത്തിപ്പെടുത്തുന്ന നിരവധി പേജുകൾ കണ്ടെത്തിയതായി ചില പ്രദേശവാസികൾ അവകാശപ്പെട്ടതിനെ തുടർന്നാണ് ജരൻവാലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ മതനിന്ദ ആരോപണവുമായി ക്രൈസ്തവ ദമ്പതികളെ കുടുക്കിയത് ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്നാണ് കരുതപ്പെടുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യു https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision