ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിൻ്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം 3-ാം തീയതി ഞായറാഴ്ച വൈകിട്ട് 7 ന് നടക്കുമെന്ന് ഭാരവാഹികൾ മീഡിയ അക്കാഡമിയിൽ വാർത്ത
സമ്മേളനത്തിൽ അറിയിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ യോഗം ഉദ്ഘാടനം ചെയ്യും. 2025-26 വർഷത്തിൽ നിരവധി ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചു എന്നു സംഘാടകർ
പറഞ്ഞു.മാത്തച്ചൻനരിതൂക്കിൽ, സാജൻ തൊടുക,ജിജോമോൻ ജോസഫ്ചിലമ്പിക്കുന്നേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.














