വെള്ളികുളം:കാശ്മീരിലെ പഹൽഗാം ഗ്രാമത്തിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ കൂട്ടക്കുരുതിയിൽ മലയാളി ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതിൽ അനുശോചിച്ചുകൊണ്ട് വെള്ളികളും എസ്. എം. വൈ. എം. യൂണിറ്റും വിവിധ ഭക്തസംഘടനകളും ആദരാഞ്ജലി അർപ്പിച്ചു.രാജ്യത്തിൻ്റെ
ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയർത്തുന്നതാണ് ഭീകരവാദവും മത തീവ്രവാദവും എന്ന് യോഗം വിലയിരുത്തി.കാശ്മീർ ജനതയുടെ സ്വൈര്യ ജീവിതത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് അയൽ രാജ്യത്തിൻ്റെ പിന്തുണയുടെ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ അമർച്ച ചെയ്യുവാനും കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കാനും കേന്ദ്ര ഗവൺമെൻ്റ് കടുത്ത നടപടി
സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് വെള്ളികുളം എസ്.എം. വൈ.എം .യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദീപം തെളിച്ചു ഐക്യദാർഢ്യം പ്രകടിപ്പിച്ചു.വെള്ളികുളം പാരിഷ് ഹാളിൽ വെച്ചു നടന്ന മീറ്റിങ്ങിൽ
അലൻ ജേക്കബ് കണിയാം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു .വികാരി ഫാ.സ്കറിയ വേകത്താനം, ജെസ്ബിൻ വാഴയിൽ, പ്രവീൺ വട്ടോത്ത് , റ്റോബിൻസ് കൊച്ചുപുരക്കൽ, സാന്റോ തേനമാക്കൽ, സ്റ്റെഫിൻ നെല്ലിയേകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.