വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പാദുവയില്‍ നിന്നു റോമിലുള്ള രോഗിക്കായുള്ള വൃക്കകളുമായി 550 കി.മീ ദൂരം പാഞ്ഞ് ഇറ്റലിയിലെ പൊലീസ്
വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പാദുവയില്‍ നിന്നു റോമിലുള്ള രോഗിക്കായുള്ള വൃക്കകളുമായി 550 കി.മീ ദൂരം പാഞ്ഞ് ഇറ്റലിയിലെ പൊലീസ്. രക്ഷിച്ചത് രണ്ട് ജീവൻ.
അവയവങ്ങൾ എത്തിക്കാൻ ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലൻസ് ഉപയോഗിച്ചായിരുന്നു യാത്ര. ലംബോര്‍ഗിനി ഹുറാക്കനാണ് ഈ അതിവേഗ ദൗത്യം ഇറ്റാലിയന്‍ പൊലീസിന് സാധ്യമാക്കികൊടുത്തത്. കഴിഞ്ഞ ഡിസംബര്‍ 20-നായിരുന്നു അവയവദാന ദൗത്യം ഹുറാക്കനും ഇറ്റാലിയന്‍ പൊലീസും നടപ്പിലാക്കിയത്. ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പാദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പൊലീസ് ഹുറാക്കന്‍ പുറപ്പെട്ടത്.
ലക്ഷ്യസ്ഥാനമായ റോമിലെത്തുമ്പോഴേക്കും ഹുറാക്കന്‍ 550 കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ഈയൊരു യാത്രകൊണ്ട് രണ്ട് പേര്‍ക്കാണ് പുതിയ ഒരു ജീവിതം ലഭിച്ചത്.
വൃക്ക സ്വീകരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകളും ഇറ്റാലിയന്‍ പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ രേഖപ്പെടുത്തി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision