പാദുവ പള്ളിയുടെ കുദാശാകർമ്മം ഓഗസ്‌റ്റ് 11 ഞായറാഴ്ച്‌ച ഞായറാഴ്‌ച 3 മണി
നവീകരിച്ച് പുനരുദ്ധരിച്ച പാദുവ സെൻ്റ ആൻ്റണീസ് പള്ളിയുടെ കൂദാശാകർമ്മം ഓഗസ്‌റ്റ് 11-ാം തീയതി ഞായറാഴ്‌ച 3 മണിക്ക് പാലാ രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. ഓഗസ്‌റ്റ് മാസം 1-ാം തീയതി നിശ്ചയിച്ച കൂദാശ കർമ്മം കേരളത്തെ കണ്ണീരണിയിച്ച വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അവരുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടും അവരോടുള്ള ആദരസൂചകമായും മാറ്റി വയ്ക്കുകയായിരുന്നു.
പാലാ രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും
11-ാം തീയതി വൈകുന്നേരം പള്ളിയുടെ കൂദാശയെത്തുടർന്ന് ഇറ്റലിയിലെ പാദുവ ബസ്ലിക്കയിൽനിന്ന് കൊണ്ടുവന്ന വി. അന്തോനീസിൻ്റെ തിരുശേഷിപ്പ് പരസ്യവണക്കത്തി നായി പ്രതിഷ്ഠിക്കും. വി. കുർബാനയ്ക്കുശേഷം അത്ഭുതപ്രവർത്തകനും വേദപാരംഗതനുമായ വി. അന്തോനീസിൻ്റെ തിരുന്നാളിൻ്റെ കൊടിയേറ്റ് നടക്കും.
12-ാ0 തീയതി തിങ്കളാഴ്ച്‌ച വൈകുന്നേരം 5 മണിക്ക് ആഘോഷമായ വി. കുർബാനയെത്തുടർന്ന് മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമ്മങ്ങളും സിമിത്തേരി സന്ദർശനവും തിരുന്നാൾ പ്രദക്ഷിണവും നടത്തപ്പെടും. 13-ാം തീയതി ചൊവ്വാഴ്‌ച വൈകുന്നേരം 4 മണിക്ക് തിരുന്നാൾ റാസയും ആഘോഷമായ പ്രദക്ഷിണവും നടത്തപ്പെടുമെന്ന് വികാരി ഫാ. തോമസ് ഓലായത്തിൽ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision