ചേന്നാട്: കൊടും ചൂടിൽ നിന്ന് പക്ഷികൾക്കും പറവൾക്കും ആശ്വാസമായി ചേന്നാട് നിർമ്മല എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും തണ്ണീർ പന്തൽ ഒരുക്കി. കൂടാതെ പഠനോൽസവും സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ആർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ സുശീല മോഹനൻ, ഓൾവിൻ തോമസ്, ഷാന്റി തോമസ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് സുനിത വി നായർ, സ്കൂൾ മാനേജർ വിജയലക്ഷ്മി കോട്ടയിൽ, പി.ടി.എ പ്രസിഡന്റ് മനുമോഹൻ, സൗമ്യ മനോജ് എന്നിവർ നേതൃത്വം നല്കി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
