റോം ആസ്ഥാനമായുള്ള ദിനപത്രമായ ഇൽ മെസ്സജ്ജെരോ സ്ഥാപിതമായിട്ട് 145 വർഷം തികയുന്ന സന്ദർഭത്തിൽ ഫ്രാൻസിസ് പാപ്പാ ആശംസകൾ അർപ്പിച്ചു. അവർക്ക് നൽകിയ സന്ദേശത്തിൽ പാപ്പാ 2025 ജൂബിലി വർഷത്തിന്റെ സവിശേഷതകളെ പങ്കുവയ്ക്കുകയും ചെയ്തു.
റോമിൽ നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്ന ഒരു സംഭവമായാണ് 2025 ജൂബിലി വർഷത്തെ പാപ്പാ കാണുന്നത്. ജൂബിലി വർഷത്തിൽ നിത്യ നഗരം ക്രിസ്തീയ സന്ദേശം ലോകത്തിന് പ്രസരിപ്പിക്കുന്ന കേന്ദ്രബിന്ദുവായി മാറും. കൂടുതൽ സാഹോദര്യമാർന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രത്യാശയും പുതിയ പ്രേരണയും പുനരുജ്ജീവിപ്പിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. ജൂബിലി വിശ്വാസികളെ സംബന്ധിച്ചിടത്തോളം കൃപയുടെ ഒരു പ്രത്യേക വർഷമാണ്, ഈ അവസരത്തിനായി റോമിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി തീർത്ഥാടകർക്ക് ഇത് പ്രത്യാശയും ആശ്വാസവും പുനർജന്മവും നൽകുമെന്ന് പാപ്പാ വെളിപ്പെടുത്തി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision