നടൻ ഷിയ ലാബ്യൂഫ് നായകനാകുന്ന, വി. പാദ്രെ പിയോയുടെ ജീവിതത്തെ ആധാരമാക്കി തയ്യാറാക്കിയ ചിത്രം “പാദ്രെ പിയോ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിനോദ കമ്പനിയായ ഗ്രാവിറ്റാസ് വെഞ്ചേഴ്സ് വിതരണാവകാശം നേടിയിട്ടുണ്ടെന്നും 2023 ജൂൺ രണ്ടിന് യുഎസിൽ അതിന്റെ തിയറ്റർ റിലീസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും ഓൺലൈൻ മാസികയായ ഡെഡ് ലൈൻ. കോം റിപ്പോർട്ട് ചെയ്തു.
ഈശോയുടെ പഞ്ചക്ഷതം കൊണ്ട് അനുഗ്രഹീതനായ കപ്പൂച്ചിൻ സന്യാസിയും മിസ്റ്റിക്കുമായ വി. പിയോയുടെ ജീവിതമാണ് ഈ ചിത്രം പറയുന്നത്. 2022 സെപ്റ്റംബറിൽ വെനീസ് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി അവതരിപ്പിച്ചത്. എന്തുകൊണ്ടാണ് വി. പാദ്രെ പിയോയ്ക്ക് പഞ്ചക്ഷതം ലഭിച്ചതെന്ന് ഇതിൽ കാണിക്കുന്നു എന്ന്, സിനിമയിൽ പാദ്രെ പിയോയുടെ ആത്മീയ സഹചാരിയായി അഭിനയിച്ച കപ്പൂച്ചിൻ ഫ്രയർ അലക്സാണ്ടർ റോഡ്രിഗസ് വെളിപ്പെടുത്തുന്നു.
“ഈ ചിത്രം പ്രധാനമായും സാൻ ജിയോവാനി റൊട്ടോണ്ടോയിലെ പഞ്ചക്ഷതത്തിന്റെയും ഒന്നാം ലോകമഹായുദ്ധാനന്തര രാഷ്ട്രീയസംഭവങ്ങളുടെയും കൃത്യമായ ചിത്രീകരണമാണ്. ഇതുവരെ ജീവചരിത്രത്തിൽ എഴുതപ്പെടുകയോ, സിനിമയായി കാണിക്കുകയോ ചെയ്തിട്ടില്ലാത്ത പാദ്രെ പിയോയുടെ ജീവിതത്തിന്റെ അവതരണം കൂടിയാണിത്. സാൻ ജിയോവാനിയുടെ കഥയും പഞ്ചക്ഷതം ലഭിക്കുന്നതിനു മുമ്പ് പാദ്രെ പിയോ എഴുതിയ വ്യക്തിപരമായ കത്തുകളുമാണ് സിനിമ – അലക്സാണ്ടർ റോഡ്രിഗസ് ചൂണ്ടിക്കാട്ടി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision