ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവും കൂടിക്കാഴ്ച നടത്തി.വി.സി നിയമനത്തിലെ അനിശ്ചിതത്വം, ബില്ലുകള്‍ എന്നിവ ചര്‍ച്ചയായി എന്നാണ് വിവരം. ഇന്ന് വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച.
നേരത്തെ മന്ത്രി പി രാജീവ് ഗവര്‍ണറെ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആര്‍. ബിന്ദുവും കൂടി എത്തുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായെന്നാണ് വിവരം.