സർക്കാർ കണക്കനുസരിച്ച്, 31,600 കുടുംബങ്ങളിലെ 128,000 ഓളം ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
ജൂലൈ 3 മുതൽ മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാതറിൽ ആഞ്ഞടിച്ച കനത്ത മഴയെത്തുടർന്ന് സെൽബെ, തുൾ നദികളുടെ ജലനിരപ്പ് ഉയർന്നത് നഗരത്തിലെ ജനങ്ങളെ ബാധിച്ച വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായെന്ന് ഫീദേസ് വാർത്താ ഏജ൯സി അറിയിച്ചു. സർക്കാർ കണക്കനുസരിച്ച്, 31,600 കുടുംബങ്ങളിലെ 128,000 ഓളം ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഭവന രഹിതരായ 20,000-ത്തിലധികം ആളുകളെ സുരക്ഷിതമായ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. അവിടെ അവർക്ക് ചൂടു വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും ആവശ്യമുണ്ട്. കുടിയിറക്കപ്പെട്ടവർക്കായി കേന്ദ്രങ്ങൾ സൃഷ്ടിക്കാനും ഭക്ഷണവും മരുന്നും വിതരണം ചെയ്യാനും മംഗോളിയൻ സൈനികരെയും സിവിൽ സംരക്ഷണ ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി വിന്യസിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision