കാരിസത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നാം ഉടനടി ഒരു തെറ്റിദ്ധാരണ ഇല്ലാതാക്കണം. വർണ്ണോജ്ജ്വലവും അല്ലെങ്കിൽ അസാധാരണവുമായ വരദാനങ്ങളുമായി അവയെ താദാത്മ്യപ്പെടുത്തുന്നതിന്റെ തെറ്റിദ്ധാരണയാണത്. നാം ഓരോരു ത്തർക്കും അവരവരുടെ

കാരിസമുണ്ട്. പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെടുകയും, ജീവിതസാഹചര്യങ്ങളിൽ സ്നേഹത്താൽ മൂർത്തവത്കരിക്കപ്പെടുകയും ചെയ്യുകയാണെങ്കിൽ അസാധാരണമൂല്യം ആർജ്ജിക്കുന്നവയാണത്. കാരിസങ്ങളുടെ അത്തരത്തിലുള്ള വ്യാഖ്യാനം സുപ്രധാനമാണ്. കാരണം,
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
വരപ്രസാദങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അനവധി ക്രൈസ്തവർ സങ്കടം അല്ലെങ്കിൽ നിരാശ അനുഭവിക്കുന്നു. അവർക്ക് അത്തരത്തിൽ ഒന്നും ഇല്ല എന്ന് വിചാരിക്കുന്നതാണ് അതിനു കാരണം.
അവർ ഒഴിവാക്കപ്പെട്ടവരാണ് അല്ലെങ്കിൽ രണ്ടാംകിട ക്രൈസ്തവരാണ് എന്ന് അവർക്ക് തോന്നുന്നതുകൊണ്ടാണത്. ഇല്ല. രണ്ടാംകിട ക്രൈസ്‌തവരില്ല. ഇല്ല. ഓരോ വ്യക്തിക്കും അയാളുടെ വ്യക്തിപരവും സമുദായപരവുമായ കാരിസമുണ്ട്.
