കടനാട്: ക്രൈസ്തവ ലോകം വിശുദ്ധ വാരത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ ഓശാന ഞായർ തിരുകർമ്മങ്ങൾ ഭക്തിപൂർവ്വം ആചരിച്ചു. വിശ്വാസികൾ കുരുത്തോലകളുമായി പങ്കെടുത്ത പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും ചടങ്ങിന് മാറ്റുകൂട്ടി.
തിരുകർമ്മങ്ങൾക്ക് ഫൊറോന വികാരി വെരി. റവ. ഫാ. ജോസഫ് പാനാമ്പുഴ മുഖ്യകാർമ്മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി റവ. ഫാ. ജോസഫ് അട്ടങ്ങാട്ടിൽ, റവ. ഫാ. ജോസ് നടുവിലെകുറ്റ്, ഫാ. ജോസ് ഉപ്പൻമാക്കൽ MST എന്നിവർ സഹകാർമ്മികരായിരുന്നു.















