നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായിസാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

Date:

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാരിത്താസ് മാതാ ഹോസ്പിറ്റല്‍ വേളാങ്കണ്ണിമാത കോളേജ് ഓഫ് നേഴ്സിംഗുമായി സഹകരിച്ചുകൊണ്ട് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്് എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി സാമൂഹിക അവബോധ ബോധവത്ക്കരണ ക്ലാസ്സും ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രത്യേകിച്ച് അന്ധബധിര വൈകല്യമുള്ള വ്യക്തികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവര്‍ക്കായി ലഭ്യമാക്കേണ്ട ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും സെമിനാര്‍ നടത്തപ്പെട്ടു. സെമിനാറിന് സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി നേതൃത്വം നല്‍കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായികെ.എസ്.എസ്.എസ്

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ...

മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ്: പാപ്പാ

സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ...

അനുദിന വിശുദ്ധർ – വില്ലനോവയിലെ  വി.തോമസ്

1488-ൽ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന...

സിന്ധു ജോസഫ് (48)

ഏറ്റുമാനൂർ.കുരിശുമല മൂശാരിയേട്ട് എളൂ ക്കാലായിൽ ജോസഫ് തോമസ് ( കറുത്ത പാറയിൽ...