ഇലഞ്ഞി : വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻറ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. 04/03/2025 ചൊവ്വാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡയറക്ടർ ഡോ. ദിലീപ് കെ അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും അതിക്രമങ്ങളും വിദ്യാർത്ഥികൾ ഇടപെട്ട് തുടച്ചുനീക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ രാജു മാവുങ്കൽ സ്വാഗതം പറഞ്ഞു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ് കെ ജെ ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു. PRO ഷാജി ആറ്റുപുറം, കോളേജ് യൂണിയൻ ചെയർമാൻ അക്ഷയ് ഷാജി, വൈസ് ചെയർപേഴ്സൺ അമലു ബിനോയി തുടങ്ങിയവർ ലഹരി
ഉപയോഗത്തിനെതിരെ സന്ദേശങ്ങൾ നൽകി. എഞ്ചിനീയറിങ്, ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ മുഴുവൻ വിദ്യാർഥികളും ക്യാമ്പയിനിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർഥികളും അധ്യാപകരും ലഹരി വിരുദ്ധ ബാഡ്ജുകൾ ധരിച്ചു. “ലഹരി വിരുദ്ധ സന്ദേശം” സമൂഹത്തിൽ പ്രചരിപ്പിക്കണമെന്ന പ്രതിജ്ഞയോടെ ക്യാമ്പയിൻ സമാപിച്ചു.
