കേരള സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിച്ച് വികസന കാര്യങ്ങൾക്ക് ജനാഭിപ്രായം തേടാനെന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്താണ് ഈ നീക്കം.
സ്വന്തം പാർട്ടിക്കാരെ വളണ്ടിയർമാരാക്കി സർക്കാരിൽ നിന്ന് ശമ്പളം നൽകി ഇതുവരെയുള്ള സർക്കാരിൻ്റെ നേട്ടങ്ങൾ ലഘുലേഖകളാക്കി ജനങ്ങൾക്ക് നൽകിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.













