തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. എല്ലാ വോട്ടർമാരും പട്ടികയിൽ ഉണ്ടാകണം.
ഫോം പൂരിപ്പിച്ച് നൽകുന്ന എല്ലാവരെയും കരട് വോട്ടർ പട്ടികയിൽ കൊണ്ടുവരും. ഫോമിൽ തെറ്റുണ്ടെങ്കിലും കരട് വോട്ടർ പട്ടികയിൽ കൊണ്ട് വരുമെന്നും രത്തൻ യു ഖേൽക്കർ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകൾക്കും
അവസരം ഉണ്ടാകും. 2002 ലെ വോട്ടർപട്ടിക എല്ലാ പാർട്ടികൾക്കും, BLO മാർക്കും നൽകിയിട്ടുണ്ട്. ഓൺലൈനായും ഫോം നൽകാം. അത് ബിഎൽഒമാരുടെ സാന്നിധ്യത്തിൽ പട്ടിക പരിശോധിക്കണം.














