പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തെ അഭിനന്ദിച്ച് ഇസ്രയേല്‍. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ചു. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അമീര്‍ ബറാം
ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി ഫോണില്‍ സംസാരിക്കുകയും ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിക്കുകയും ചെയ്തു. മുന്‍പും ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതികരണം നടത്തിയിരുന്നു.