പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷന് സിന്ദൂര്‍ സംബന്ധിച്ച് രാജ്യത്തിന്റെ നിലപാടും ന്യായവും വിശദീകരിക്കാനായി സര്‍വകക്ഷി പ്രതിനിധി സംഘം ഇന്ന്
ഖത്തറില്‍ എത്തും.എന്‍.സി.പി ദേശീയ വര്‍ക്കിങ് പ്രസിഡന്റും പാര്‍ലമെന്റ് അംഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് ഖത്തര്‍ ഉള്‍പ്പെടെ രാജ്യങ്ങളിലെ പര്യടനത്തിനായി ശനിയാഴ്ച പുറപ്പെടുന്നത്.