PALA VISION

PALA VISION

ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അപലപനീയം : എസ്.എം.വൈ.എം. പാലാ രൂപത

spot_img

Date:

പാലാ : ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരേ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അപലപനീയമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ഇന്നലെ തിടനാട് ഊട്ടുപാറ കുരിശുമലമുകളിലെ ചാപ്പലിൽ നടന്ന സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം പ്രതിഷേധാർഹമാണ്. അധികാരികൾ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കടനാട് കാവുംകണ്ടം പള്ളിയുടെ ഗ്രോട്ടോ സാമൂഹിക വിരുദ്ധർ തകർത്തത്. അതിൽ ഉൾപ്പെട്ട പ്രതികളെ എട്ട് ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തത് ഏറെ ദൗർഭാഗ്യകരമെന്നും, പോലീസിൻ്റെ നിസംഗത ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പ്രോത്സാഹനമാകുകയാണെന്നു യോഗം വിലയിരുത്തി.

രൂപത ഡയറക്ടർ റവ.ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപതാ പ്രസിഡണ്ട് അൻവിൻ സോണി ഓടച്ചുവട്ടിൽ, വൈസ് പ്രസിഡണ്ട് ജോസഫ് തോമസ്, സെക്രട്ടറി ബെനിസൺ ബെന്നി, ജോസ് ചാൾസ് എന്നിവർ പ്രസംഗിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related