ഏറ്റുമാനൂർ: കേരള രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയും നിയമസഭാ സാമാജികനുമായിരുന്ന ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണവും കാരുണ്യ ധനസഹായ വിതരണവും
ജൂലൈ 21-ന് വൈകുന്നേരം നാലിന് ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹാളിൽ
നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മണ്ഡലം പ്രസിഡണ്ട് പി. വി. ജോയി പൂവം നിൽക്കുന്നതിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കുടുംബ ധനസഹായ വിതരണം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് നിർവഹിക്കും.വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫും ,
ചികിത്സ ധനസഹായ വിതരണം
യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യുവും നിർവഹിക്കും.
ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ജി. ഗോപകുമാർ
ഉമ്മൻചാണ്ടി അനുസ്മരണ സന്ദേശം നൽകും.നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്, ഏറ്റുമാനൂർ സർവ്വീസ് സഹരണ ബാങ്ക് പ്രസിഡണ്ട് ബിജു കൂമ്പിക്കൻ ,പ്രഥമ നഗരസഭ ചെയർമാൻ ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ
പി. വി. ജോയി പൂവംനിൽക്കുന്നതിൽ, ഡിസിസി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം കെ. ജി .ഹരിദാസ്,
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോറായി പൊന്നാറ്റിൽ,ജെയിംസ് തോമസ്,ജോൺസൺ തീയാട്ട് പറമ്പിൽ,വിഷ്ണു ചെമ്മണ്ടവള്ളി,ജോൺ പൊന്മാ ങ്കൽ,സബീർ തായിമഠം എന്നിവർ പങ്കെടുത്തു.