കേരളത്തിൽ എയിംസ് വരണം എന്നതാണ് ബിജെപി നിലപാടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി . എവിടെ വരണമെന്നതിൽ കൃത്യമായ നിലപാട് പാർട്ടിക്കുണ്ട്. വിഷയം ചർച്ച ചെയ്യാനല്ല ദേശീയ അധ്യക്ഷൻ ജെപി നദ്ദ എത്തുന്നത്.
പാർട്ടിയുടെ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യാനാണ് ജെപി നദ്ദ എത്തുന്നതെന്ന് അനൂപ് ആൻറണി പറഞ്ഞു. കേരളത്തിൽ എയിംസ് വരണം എന്നതാണ് ബിജെപി നിലപാട്. അതു കൊണ്ടുവരാൻ സാധിക്കുന്നത് ബിജെപിക്ക് മാത്രമാണ്.
എയിംസ് എവിടെ വേണമെന്ന് കേന്ദ്രസർക്കാർ തീരുമാനിക്കും. ബിജെപി വിചാരിച്ചാലെ ചില കാര്യങ്ങൾ നടക്കുകയുള്ളൂ. എയിംസ് എവിടെ വരണം എന്നുള്ളത് സംബന്ധിച്ച് കൃത്യമായ നിലപാട് പാർട്ടിക്കുണ്ട്. സംസ്ഥാന സമിതിയിൽ വിവിധ വിഷയങ്ങൾ ചർച്ചയായേക്കുമെന്നും അദ്ദേഹം പറഞ്ഞു.












