ഉപഭോക്തൃ തർക്ക പരാതികൾ ഇനി ഓൺലൈനായി ഫയൽ ചെയ്യാം

Date:

സംസ്ഥാനത്ത് ഇനി മുതൽ ഉപഭോക്തൃ തർക്ക പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാം. ദേശീയതലത്തിൽ രൂപീകരിച്ച edaakhil വെബ്‌സൈറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് രാവിലെ 10.30ന് ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.ഓൺലൈനിലൂടെ ലഭിക്കുന്ന പരാതികൾക്ക് ഉടനെ പരിശോധിച്ച് പരാതിക്കാരന് നമ്പർ നൽകുകയും ഓൺലൈനിലൂടെ പരാതി കേൾക്കുന്ന തീയതിയും സമയവും അറിയിക്കുകയും ചെയ്യും. പരാതികളിൽ 21 ദിവസത്തിനകം തീരുമാനമറിയിക്കും. വാങ്ങുന്ന സാധനത്തിനോ ലഭിച്ച സേവനത്തിനോ നൽകിയ തുക അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത പരാതികൾക്ക് ഫീസ് ഈടാക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എക്സൈസിന്റെ കഞ്ചാവ് വേട്ട :.ഒരു കിലോയിൽ അധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കോട്ടയം :യുവാക്കൾക്കും കൗമാരക്കാർക്കും വില്പനയ്ക്കായി പൊതികളാക്കുന്നതിനിടയ്ക്ക് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലൂടെ...

വയനാട് പുനരധിവാസം: പ്രളയബാധിതർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കി കത്തോലിക്കാ സഭ

ജൂലൈമാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്രമഴയിലും, മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല...

കാരുണ്യം സാംസ്ക്കാരിക സമിതി നാളെ 23ന് അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തുന്നു

പാലാ: പാലായിൽ കഴിഞ്ഞ എട്ട് വർഷക്കാലമായി കാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന...

സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര....