വ്യാഴാഴ്ച ജൂൺ 20ന് ഏഷ്യയിൽ നിന്നുള്ള സർവ്വകലാശാല വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു പാപ്പാ. മറ്റുള്ളവർ പീഡിപ്പിക്കുമെന്ന ഭയത്തിൽ തണുത്ത വിശ്വാസം ജീവിക്കാൻ പ്രലോഭിതരായാലും അവരുടെ സ്വത്വത്തോടു സത്യസന്ധത പുലർത്തി, ക്രൈസ്തവ രക്തസാക്ഷികളെപ്പോലെ ശക്തരായിരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.
ചിക്കാഗോ യൂണിവേഴ്സിറ്റി ഇതിനു മുമ്പും ഇത്തരം സംരംഭങ്ങൾ നടത്തിയിട്ടുണ്ട്. 2022 ൽ ആരംഭിച്ച “വടക്കും -തെക്കും ചേർക്കുന്ന പാലങ്ങൾ പണിയുക “ എന്ന ആദ്യത്തേ സംരംഭത്തിനുശേഷം സബ് സഹാറൻ ആഫ്രിക്കൻ വിദ്യാർത്ഥികളുമായും “ആഫ്രിക്കയിലൂടെ പാലങ്ങൾ പണിയുക “തുടങ്ങിയവ അവയിൽ ചിലതാണ്.
വിദ്യാർത്ഥി സംഘങ്ങളെ പാപ്പായ്ക്ക് പരിചയപ്പെടുത്തുകയും അവരുടെ ചിന്തകൾ പങ്കുവയ്ക്കയും ചെയ്തുകൊണ്ടാരംഭിച്ച കൂടിക്കാഴ്ചയിൽ പാപ്പാ അവർക്ക് ഉപദേശം നൽകുകയും തന്റെ ആശങ്കകളും നിർദ്ദേശങ്ങളും നൽകിക്കൊണ്ട് ദുർബ്ബല നിമിഷങ്ങളിൽ മറ്റുള്ളവരിൽ നിന്ന് സഹായം തേടാൻ അവരോടു അഭ്യർത്ഥിക്കുകയും ചെയ്തു. സമൂഹത്തോടു പ്രതിബദ്ധതയുള്ളവരായിരിക്കാനും സമൂഹത്തോടു ചേർന്നിരിക്കുന്നത് എങ്ങനെയാണ് നമ്മുടെ സുരക്ഷിതത്വം ഉയർത്തുന്നതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision