കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ പഠന കേന്ദ്രത്തിന്‍റെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Date:

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രത്തിന്റെ (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘പഴം-പച്ചക്കറി സസ്ക്കരണവും വിപണനവും’ എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

മൂന്ന്‍ മാസമാണ് കോഴ്സിന്‍റെ കാലാവധി. മലയാളം ഭാഷയാണ്‌ പഠന മാദ്ധ്യമം. 50 % മാര്‍ക്കോടുകൂടി SSLC / തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. അപേക്ഷകര്‍ക്ക്‌ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും മൊബൈല്‍ഫോണ്‍ നമ്പറും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

SSLC, പ്രീഡിഗ്രി / പ്ലസ്‌ ടു / വി.എച്ച്.എസ്.ഇ. എന്നിവയില്‍ ഏതെങ്കിലും / തത്തുല്ല്യമോ, ഉയര്‍ന്നതോ ആയ മറ്റു വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ സ്കാന്‍ ചെയ്ത് പകര്‍പ്പ് celkau@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക്‌ അയക്കേണ്ടതാണ്. പ്രായപരിധിയില്ലാതെ ഏത് ജോലി ചെയ്യുന്നവര്‍ക്കും മറ്റു കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗത്ത് താമസിക്കുന്നവര്‍ക്കും ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്.

നിശ്ചിത യോഗ്യതയുള്ളവര്‍ 67368597330 എന്ന അക്കൗണ്ട്‌ നമ്പറിലേക്ക് ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയോ NEFT വഴിയോ കോഴ്സ് ഫീസ്‌ ഫീസ്‌ ആയ 3000/ രൂപ അടച്ചതിനു ശേഷം www.celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്സ്’ എന്ന ലിങ്കില്‍ നിന്നും Registration ഫോറം പൂരിപ്പിച്ചു submit ചെയ്യേണ്ടതാണ്.
Favouring : Director, Center for e-learning
Account type: Savings,
Bank: S.B.I. K.A.U Branch Vellanikkara,
IFSC Code : SBIN0070670, Branch Code: 000670
രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി : 2022 ഏപ്രില്‍ 17
രജിസ്ട്രേഷന്‍ ലിങ്ക് :www.celkau.in/Online%20Courses/Login.aspx
2022 ഏപ്രില്‍ മാസം 18-)0 തീയതി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. കൂടുതല്‍ വിശദശാംശങ്ങള്‍ പ്രസ്തുത വെബ്സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്കായി celkau@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും 7559070461, 9497353389,9567190858 എന്നീ ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....