ഒറ്റത്തവണ തീർപ്പാക്കൽ ജൂൺ 30 വരെ നീട്ടി

Date:

നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീർഘിപ്പിച്ചു. സഹകരണ സംഘങ്ങളിലെ വാായ്പാ ബാദ്ധ്യതകൾ തീർക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 ഓഗസ്റ്റ് 16 മുതലാണ് ആരംഭിച്ചത്. സെപ്റ്റംബർ 31 വരെയായിരുന്നു കാലാവധി. കോവിഡ് മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി നീട്ടി നൽകണമെന്ന ആവശ്യം വന്നതോടെയാണ് നേരത്തെയും നീട്ടി നൽകിയത്. മേയ് 31 ന് അവസാനിച്ച പദ്ധതിയുടെ കാലാവധി ജൂൺ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. കുടിശികയിൽ വിവിധ തരത്തിലുള്ള ഇളവുകൾ നൽകി തിരിച്ചടയ്ക്കേണ്ട കുറയ്ക്കുക വഴി വായ്പക്കാരന്റെ ബാദ്ധ്യത കുറയ്ക്കുകയാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ഇതു ബാധകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....