കൂത്താട്ടുകുളത്ത് നടന്ന കാർഷിക ലേലത്തിൽ താരമായി ചക്ക. 1010 രൂപയ്ക്കാണ് ഒരു ചക്ക വിറ്റത്. ആവശ്യക്കാർ ഏറിയതോടെയാണ് കൂത്താട്ടുകുളത്ത് ലേലം മുറുകിയത്. ഒടുവിൽ കിഴക്കേക്കൂറ്റ് വീട്ടിൽ ചാക്കോച്ചൻ 1010 രൂപയ്ക്ക് ചക്ക സ്വന്തമാക്കുകയായിരുന്നു. കർഷകർക്കു ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റിയാണ് ലേല വിപണി ആരംഭിച്ചത്.



വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision













