വെള്ളികുളം : വെള്ളികുളം സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് CALL TO HOLINESS എന്ന വിഷയത്തെ ബന്ധപ്പെടുത്തിക്കൊണ്ട് ഏകദിന ക്യാമ്പ് നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ വെള്ളികുളം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ട്രീസ മരിയ അരയത്തുംകര സി.എം.സി. മുഖ്യപ്രഭാഷണം നടത്തി.വിശുദ്ധ കുർബാന
ജീവിതലക്ഷ്യം, വ്യക്തിത്വവികസനം,ദൈവവിളി, ലഹരി – മയക്കുമരുന്ന് സ്വാധീനം കുട്ടികളിൽ, കുട്ടികളും മൊബൈൽ ഫോണും തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ഡീക്കൻ ഹെൻട്രി തെക്കേചൂര നോലിക്കൽ, ഡീക്കൻ ജിയോ പ്ലാത്തോട്ടത്തിൽ, ബ്രദർ ബ്രൈറ്റ് അമ്പലത്തട്ടേൽ തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാ-കായിക
മത്സരങ്ങൾ നടത്തപ്പെട്ടു.മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ സിസ്റ്റർ ഷാൽബിൻ മുകളേൽ സി.എം.സി.വിതരണം ചെയ്തു . ഫാ.സ്കറിയ വേകത്താനം ,സിസ്റ്റർ ട്രീസാ മരിയ അരയത്തും കര, സിസ്റ്റർ ഷാൽബിൻ മുകളേൽ , സാന്റോ തേനം മാക്കൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
