യുഡിഎഫ് ഇടപ്പെട്ട് വിഷയം പരിഹരിച്ചതതിൽ സി പി എമ്മിന് ജാള്യത
കല്ലറയിൽ സ്ഥാപിതമാകുന്ന പുതിയ പോലീസ് സ്റ്റേഷൻ്റെ പരിധി സംബന്ധിച്ച ആദ്യ നിർദ്ദേശത്തിൽ ഓണംതുരുത്ത് വില്ലേജ് ഉൾപ്പെട്ടിരുന്നു എന്നത് ഊഹാപോഹമല്ല.
ഇത് ആദ്യം അറിഞ്ഞത് ഏറ്റുമാനൂർ ബാർ അസോസിയേഷനാണ്. നിർദ്ദേശം നടപ്പായാൽ ഓണംതുരുത്ത് വില്ലേജിലെ കേസ്സുകൾ വൈക്കം കോടതിയിലേക്ക് മാറുന്നത് ഏറ്റുമാനൂർ ബാറിലെ വക്കീലന്മാരെ ബാധിക്കും.
ഈ സാഹചര്യത്തിൽ ബാർ അസോസിയേഷൻ നേതാക്കാൾ ഈ തീരുമാനം റദ്ദാക്കാൻ നീണ്ടൂർ ഗ്രാമ പഞ്ചായത്തിന് കത്തുനൽകുകയും, ഈ വില്ലേജിലുള്ള പൊതു പ്രവർത്തകരുമായി ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് ഈ നീക്കത്തിനെതിരെ യുഡിഎഫ് നീണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും, ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്യ്തു.
പിന്നീട് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് 29/09/2025-ൽ ഈ തീരുമാനം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കുകയും ചെയ്തു. സ്വന്തം പാർട്ടി ഭരിക്കുന്ന പഞ്ചായത്ത് പ്രമേയം പാസ്സാക്കിയത് ഊഹപോഹങ്ങളുടെ അടിസ്ഥാനത്തിലാണോയെന്നും, മന്ത്രി വി എൻ വാസവൻ കത്ത് നൽകിയത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണോയെന്നും സി പി എം വിശദീകരിക്കണം.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്റ്റണ്ട് കാണിക്കുന്നത് ആരൊക്കെയാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും ഡിസിസി ജനറൽ സെക്രട്ടറി എം മുരളി പറഞ്ഞു.












