കോട്ടയം: കോട്ടയം ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണംമേള ഓഗസ്റ്റ് 22,23 തീയതികളിൽ തമ്പലക്കാട് സെന്റ് തോമസ് പള്ളി പാരിഷ്
ഹാളിൽ നടത്തും. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ്/ഡിസ്കൗണ്ടിനു പുറമേ ഓരോ ആയിരം രൂപയുടെ പർച്ചേസിനും സമ്മാനകൂപ്പണും ലഭിക്കും.
സർക്കാർ/അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.













