മധുര സ്മരണകൾ ഉണർത്തി എലിവാലി സെൻ്റ് ജോർജ് എൽ.പി സ്കൂളിൽ ഓണാഘോഷം
എലിവാലി: ഓണക്കാലത്തിൻ്റെ മധുര സ്മരണകൾ ഉണർത്തി എലിവാലി സെൻ്റ് ജോർജ് എൽ.പി. സ്കൂളിൽ ഓണാഘോഷം നടന്നു. കുട്ടികൾക്കായി വിവിധ നാടൻ കളികൾ സംഘടിപ്പിച്ചു.
സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ. മാത്യു തടത്തിൽ ഓണ സന്ദേശം നൽകി. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ബിബി തോമസിൻ്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും പായസവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
മധുര സ്മരണകൾ ഉണർത്തി
എലിവാലി സെൻ്റ് ജോർജ് എൽ.പി സ്കൂളിൽ ഓണാഘോഷം












