കടപ്ലാമറ്റം: കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടികൾ വർണ്ണാഭമായി നടന്നു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.പൂക്കള മത്സരം, ഓണപ്പാട്ട്, വടംവലി, വിവിധ ഗെയിമുകൾ എന്നിവയിൽ കുട്ടികൾ ആവേശത്തോടെ
പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് മത്തായി മാത്യു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയ് മോൾ റോബർട്ട് ആശംസകൾ അർപ്പിച്ചു.വിഭവസമൃദ്ധമായ സദ്യയും
പായസവും മുഴുവൻ കുട്ടികൾക്കും നൽകി. അധ്യാപകരുടെയും പി.ടി.എ. അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിൽ ഓണാഘോഷം എല്ലാ കുട്ടികൾക്കും ഒരു അവിസ്മരണീയ അനുഭവമായി.














